Home

നാൾവഴികൾ….. നാഴികക്കല്ലുകൾ…..

റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പിൽ പെൻഷൻഫണ്ട് – മാസ്റ്റർ ട്രസ്റ്റ്‌ വിഷയങ്ങൾ അവതരിപ്പിച്ചു കൊണ്ട് തുടക്കം.

പെൻഷൻകാർക്ക് അർഹിക്കുന്ന അംഗീകാരമായി തിരുവനന്തപുരം വൈദ്യുതി ഭവനിൽ വിശ്രമമുറി, ഓൺലൈൻ മസ്റ്ററിങ്.

സമഗ്രവും ക്രിയാത്മകവുമായ പ്രവർത്തന ഘടന.

കാരുണ്യത്തിന്റെ കൈക്കുടന്നയുമായി താഴ്ന്ന വരുമാനക്കാർക്ക് സൗജന്യ ചികിത്സാ പദ്ധതി, കൂട്ടായ്മ ആശ്വാസപദ്ധതി (Unity Relief Fund).സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്കായി ക്ഷേമസമിതി( Welfare samithy), വനിതാ വേദി, സർഗ്ഗ വേദി. പഠനങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കുമായി നിയമ-, മാസ്റ്റർ ട്രസ്റ്റ്‌- റെഗുലേറ്ററി-സാങ്കേതിക ഉപസമിതികൾ. ആശയ-അംഗത്വ പ്രചാരണങ്ങൾക്ക് ക്യാമ്പയിനിങ് കമ്മിറ്റികൾ.

ആനുകൂല്യനിഷേധങ്ങൾക്കും അവഗണനയ്‌ക്കുമെ തിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ.
പെൻഷൻ ആനുകൂല്യങ്ങൾ വൈകുന്നതിനെതിരെ നഷ്ടപരിഹാരമുന്നറിയിപ്പു ജാഥകൾ, വിശദീകരണ യോഗങ്ങൾ,പെൻഷൻ ഫണ്ട് ക്രമക്കേടുകൾക്കും, മണിയാർ ജലവൈദ്യുതി പദ്ധതി സ്വകാര്യവത്കരണത്തിനുമെതിരെ ജാഗ്രതാ സദസ്സുകൾ, സെമിനാറുകൾ, സംവാദങ്ങൾ,
പ്രചാരണ പരിപാടികൾ
പഠനങ്ങൾ, ലഘു ലേഖകൾ……
സന്ധിയില്ലാത്ത നിയമ-സമര പോരാട്ടങ്ങൾ.
മാസ്റ്റർ ട്രസ്റ്റ്‌ പുനരുജ്ജീവിപ്പിക്കണമെന്ന കോടതി ഉത്തരവ്.
കോടതി നിർദ്ദേശത്തിൽ കെ എസ് ഇ ബി ലിമിറ്റഡിൽ നിന്നും കൂട്ടായ്മയിൽ നിന്നും ചീഫ് സെക്രട്ടറി യുടെ തെളിവെടുപ്പ്.
വകമാറ്റിയ പെൻഷൻ ഫണ്ട് പിഴപ്പലിശ സഹിതം തിരിച്ചടയ്ക്കാൻ സർക്കാർ ഉത്തരവ്.
പെൻഷൻ ഫണ്ട് റദ്ദാക്കി കൊണ്ടുള്ള സർക്കാർ വിജ്ഞാപനതിനെതിരെ ഹർജി. വിജ്ഞാപനം സസ്‌പെൻഡ് ചെയ്ത് കോടതി. ഡ്യൂട്ടി നിലനിർത്തി പെൻഷൻ പ്രതിസന്ധിക്ക് വിരാമം.
കോടതിയിൽ കീഴടങ്ങി സർക്കാർ. പെൻഷൻ ഫണ്ട് വ്യവസ്ഥ പുനസ്ഥാപിച്ചുകൊണ്ട് ഭേദഗതിവിജ്ഞാപനം.
ഡി എ/ഡി ആർ കുടിശിക നിഷേധത്തിനെതിരെ നിയമ പോരാട്ടം. 31 മാസത്തെ പെൻഷൻ കാരുടെയും ജീവനക്കാതുടെയും തടഞ്ഞുവെച്ച ഡി എ/ഡി ആർ കുടിശിക ഇടക്കാല ഉത്തരവിലൂടെ. ഉത്തരവ് അട്ടിമറിച്ചതിനെതിരെ കോടതി അലക്ഷ്യ കേസ്, വൈദ്യതിഭവൻ മാർച്ച്, കുടിശിക നിഷേധത്തിലൂടെ വെട്ടിക്കുറച്ച ലക്ഷക്കണക്കിനു രൂപയുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ വീണ്ടെടുത്തു. തടഞ്ഞുവെച്ച മുഴുവൻ ഡി എ/ ഡി ആർ കുടിശികയും യഥാസമയം ഡി എ/ ഡി ആർ അനുവദിയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ.

അറിയുക, അണിചേരുക,
അംഗങ്ങൾ ആവുക.